മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ മുൻകരുതൽ നടപടികളുമായി മുന്നണികൾ. തൂക്കുസഭയ്ക്ക് ഒരുങ്ങുകയാണ് മുന്നണികൾ. ഫലപ്രഖ്യാപനം വന്നയുടൻ മുംബൈയിലെത്താൻ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം സ്ഥാനാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂറുമാറ്റ ഭീഷണി കണക്കിലെടുത്ത് ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഫലപ്രഖ്യാപന ദിവസം ഇരു പാർട്ടികളുടെയും ഉന്നത ദേശീയ നേതാക്കൾ മുംബൈയിൽ തന്നെ ക്യാമ്പ് ചെയ്യും. സാഹചര്യം അനുകൂലമായാൽ ഉടൻ മന്ത്രിസഭാ രൂപീകരണത്തിലേക്ക് നീങ്ങുകയാണ് ലക്ഷ്യം.
മഹാരാഷ്ട്രയിൽ ഇത്തവണ 65% മാത്രമാണ് പോളിങ്. താരതമ്യേന കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.
2019 നിയമസഭാ തെരഞ്ഞെടുപ്പിൽ 61.4% ആയിരുന്നു പോളിങ്. അതേ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 61.39% പോളിങ് രേഖപ്പെടുത്തി. 10 നിയമസഭാ മണ്ഡലങ്ങളുള്ള കോലാപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് (76.25%).
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ ഉണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്