കൊച്ചി: വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടക്കുക. സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കും.
എറണാകുളം കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്ക പരിഹാരത്തിനായി ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിന്‍വലിക്കാനും സര്‍ക്കാര്‍ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കത്തിപ്പടരുന്ന മുനമ്പം പ്രശ്‌നത്തിന് പരിഹാരമായി നാല് സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയില്‍ താമസിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളില്‍ പരിശോധന തീര്‍ക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോര്‍ഡ് ഒഴിയാന്‍ ആര്‍ക്കും ഇനി നോട്ടീസ് നല്‍കില്ല. ഇതിനകം നോട്ടീസ് കിട്ടിയവര്‍ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാന്‍ സര്‍ക്കാറും ഹൈക്കോടതിയെ സമീപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്