ഡൽഹിയെ വിറപ്പിച്ച ജിതേന്ദർ ഗോഗി ഗ്യാങ്ങിലെ 5 പേർ കൂടി പൊലീസ് പിടിയിൽ. ഗോഗി ഗ്യാങ്ങിലെ സ്ലീപ്പർ സെല്ലുകൾ എന്നറിയപ്പെട്ടിരുന്നവരാണ് പിടിയിലായിട്ടുള്ളത്.
ഗുണ്ടാ സംഘത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിവയ്പുകൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ എത്തിച്ച് നൽകിയിരുന്ന സ്ലീപ്പർ സെല്ലുകളാണ് അറസ്റ്റിലായിട്ടുള്ളത്.
ബുധനാഴ്ചയാണ് ഹിമന്ത് അടക്കം 5 പേർ പിടിയിലായത്. ദീപക് ശർമ, വീർ സിംഗ്, സാഗർ റാണ, ദീപക് മഡ്ഗൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. അന്തർ സംസ്ഥാന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ക്രൈം) ദേവേശ് ചന്ദ്ര ശ്രീവാസ്തവ വിശദമാക്കുന്നത്.
സ്പോർട്സ് ക്വാട്ടയിൽ ലഭിച്ചിരുന്ന കാട്രിഡ്ജുകൾ ഗോഗി ഗ്യാങ്ങിന് വിലക്കുറവിൽ നൽകുകയാണ് ദേശീയ ഷൂട്ടിംഗ് താരമായ ഹിമന്ത് ദേശ്വാൾ എന്ന 27കാരൻ ചെയ്തിരുന്നത്.
അന്തർ സംസ്ഥാന തലത്തിലാണ് വെടിക്കോപ്പുകളും മറ്റും സ്ലീപ്പർ സെല്ലുകൾ എത്തിച്ചിരുന്നതായാണ് വിവരം. 2021 സെപ്തംബറിൽ ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ജിതേന്ദർ ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് അക്രമികളേയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഗോഗിയുടെ മുഖ്യശത്രുവും എതിർഗ്യാംഗിൽപ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് ഗോഗിയെ ആക്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്