അമ്മയോട് മോശമായി പെരുമാറിയ പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

NOVEMBER 23, 2024, 9:39 AM

ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് 17കാരൻ പാൽക്കാരനെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മഹാവൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാൽക്കാരനായ പങ്കജിൻ്റെ (25) മൃതദേഹം യമുന എക്‌സ്പ്രസ് വേയിൽ കണ്ടെത്തി. 

രായയിലെ നാഗ്ല ധനുവ ഗ്രാമത്തിലെ താമസക്കാരനും പ്രാദേശിക ഗ്രാമത്തലവൻ്റെ മരുമകനുമായ പാൽക്കാരൻ കുട്ടിയുടെ അമ്മയുമായിബന്ധം പുലർത്തിയിരുന്നതായി എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.

അമ്മയുമായുള്ള ബന്ധത്തിൽ മകൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഭീഷണി അവ​ഗണിച്ച് ഇരുവരും ബന്ധം തുടർന്നു. തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. 

vachakam
vachakam
vachakam

നവംബർ 16 ന് ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം അവരവരുടെ ബൈക്കിൽ പോയി. യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്തയാൾ കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam