മുംബൈ: മഹാരാഷ്ട്രയില്‍ ഫഡ്നവിസ് മുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. മഹായുതി സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരം അത് മുന്നണി തീരുമാനിക്കും എന്നായിരുന്നു. തീരുമാനം മുന്നണിയുടേതാണെങ്കിലും ഇത്തവണ ആ പദവിയിലേക്ക് ദേവേന്ദ്ര ഫഡ്നവിസ് എത്തുമെന്നുറപ്പാണ്.
കൂടുതല്‍ സീറ്റ് കൈയിലുണ്ടായിട്ടും 2022 ല്‍ മുഖ്യമന്ത്രിപദം ഏക്നാഥ് ഷിന്‍ഡേയ്ക്ക് വിട്ടുനല്‍കിയ സാഹചര്യം ഇന്നില്ല എന്നതുതന്നെ ഇതിന് പ്രധാന കാരണം. അന്നത്തെ മന്ത്രിസഭ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. കോടതിയില്‍ നിന്ന് എതിരായ തീരുമാനം വരാത്തതിനാല്‍ ആ ഭരണം ഇത്രയും കാലം നീണ്ടുനിന്നു. എന്നാല്‍ ഇന്ന് പ്രതിബന്ധങ്ങളൊന്നുമില്ലാത്തതിനാല്‍ ബി.ജെ.പി ആ പദവി സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ല.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രചാരണത്തിനിടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പറയുകയുമുണ്ടായി. എന്നാല്‍, ഘടകകക്ഷികള്‍ക്ക് ഇത് രസിക്കാത്തതിനാലും മറാഠാ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ജരാങ്കെ പാട്ടീല്‍ മുഖ്യശത്രുവായി കാണുന്നത് ദേവേന്ദ്ര ഫഡ്നവിസിനെയായതിനാലും പിന്നീടുള്ള പ്രചാരണ പരിപാടികളില്‍ ആ നിലപാട് പാര്‍ട്ടി ഉറപ്പിക്കുകയുണ്ടായില്ല. മുഖ്യമന്ത്രിപദം മുന്നണി തീരുമാനിക്കുമെന്നായിരുന്നു പിന്നീട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്