കൊച്ചി: ബിജെപി നേതാവ് സന്ദീപ് വാര്യരുമായി സിപിഐ ചർച്ച നടത്തിയെന്ന് സമ്മതിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .
ചർച്ചയിൽ സിപിഐ ചില ഉപാധികൾ മുന്നോട്ടു വച്ചിരുന്നുവെന്നും ആശയപരമായ മാറ്റമാണെങ്കില് സംസാരിക്കാമെന്നും പറഞ്ഞതായി ബിനോയ് വിശ്വം വെളിപ്പെടുത്തി. പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് സന്ദീപിനോട് പറഞ്ഞതായും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ സന്ദീപിനെപ്പോലെ ഒരാള്‍ക്ക് നല്കാന് സിപിഐയ്ക്ക് ഒന്നുമില്ലെന്ന് സന്ദീപുമായി സംസാരിച്ച വേളയില്‍ തങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സന്ദീപ് എന്തുകൊണ്ടാണ് പിന്നീട് തീരുമാനം എടുക്കാതിരുന്നതെന്ന് അറിയില്ല. മുന്‍പ് സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്