പാലക്കാട്: കടുത്ത പോരാട്ടം നടന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിച്ച അപരൻമാർ നേടിയത് എത്ര വോട്ടുകളാണെന്ന് അറിയുമോ?
രാഹുൽ ആർ 183 വോട്ടുകളും രാഹുൽ മണലഴി 157 വോട്ടുമാണ് നേടിയത്. ഒരു അപരനെ സിപിഎമ്മും മറ്റൊരാളെ ബിജെപിയും നിർത്തിയെന്നാണ് ആരോപണം.
18,840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 58,389 വോട്ടാണ് രാഹുൽ നേടിയത്.
രണ്ടാംസ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടാണ് നേടിയത്.
നോട്ടക്ക് 1262 വോട്ട് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്