മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും;  ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത് പവാറും 

NOVEMBER 25, 2024, 8:14 PM

ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കും, എൻസിപി നേതാവ് അജിത് പവാറിനൊപ്പം ഏകനാഥ് ഷിൻഡെയും  ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബിജെപിയുടെ ഉന്നത നേതൃത്വം തിങ്കളാഴ്ച ഫഡ്‌നാവിസിൻ്റെ നാമനിർദ്ദേശം അംഗീകരിച്ചു, ഈ നിർദ്ദേശം സഖ്യ പങ്കാളികളായ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) അംഗീകരിച്ചതായി ബിജെപിയിലെ രണ്ട് മുതിർന്ന വൃത്തങ്ങൾ സ്ഥിരീകരിച്ചതായാണ്  റിപ്പോർട്ട്.

288ൽ 230 സീറ്റുമായി മ​ഹാ​യു​തി​യേ കൂ​റ്റ​ൻ വിജ​യ​ത്തിലേക്ക് നയിച്ചത് ഫ​ഡ്നാ​വി​സാണ്. 132 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയുമായി. ഫ​ഡ്നാ​വി​സി​ന്റെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണ്​ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ​ത്. ഇ​ത്ത​വ​ണ ആ​ർ.​എ​സ്.​എ​സ്​ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങി​യ​തി​നു പി​ന്നി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ബു​ദ്ധി​യാ​ണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam