നോയിഡ: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ സൈബര്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 34 ലക്ഷം രൂപ. നോയിഡ സ്വദേശിനിയായ നിധി പല്‍വാള്‍ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന നോട്ടീസ് നല്‍കിയാണ് തട്ടിപ്പ് സംഘം യുവതിയെ ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ പേരില്‍ മുംബൈയില്‍ നിന്ന് ഇറാനിലേക്ക് ഒരു പാഴ്സല്‍ പോയിരുന്നുവെന്നും ഇതില്‍ അഞ്ച് പാസ്പോര്‍ട്ടുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, 900 യു.എസ് ഡോളര്‍, 200 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു എന്നാണ് സൈബര്‍ തട്ടിപ്പുകാര്‍ അവകാശപ്പെട്ടത്. ഓഗസ്റ്റിലാണ് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍കോള്‍ തനിക്ക് വന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രശ്ന പരിഹാരത്തിന് 34 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം സ്‌കൈപ്പ് വഴി വീഡിയോ കോളിലും യുവതിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ഇഡിയുടെ പേരിലുള്ള രണ്ട് വ്യാജ നോട്ടീസുകളും യുവതിക്ക് കൈമാറി. യുവതി ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്നാണ് ഇതില്‍ ആരോപിച്ചിരുന്നത്. ഭയന്നുപോയ യുവതി തട്ടിപ്പ് സംഘത്തിന് പണം കൈമാറുകയായിരുന്നു.
അതേസമയം യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പില്‍ വീഴരുതെന്നും അത്തരത്തിലുള്ള അറസ്റ്റ് ഒരു അന്വേഷണ ഏജന്‍സിയും പിന്തുടരുന്നില്ലെന്നും പൊലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പണം കൈമാറുന്നത് വരെ മണിക്കൂറുകളോളം തട്ടിപ്പ് സംഘം വീഡിയോ കോളില്‍ തുടരാറുണ്ട്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി അന്വേഷണ ഏജന്‍സിയുടേതെന്ന പേരില്‍ വ്യാജ ഐഡി കാര്‍ഡുകളോ, പൊലീസ് യൂണിഫോമോ ഇക്കൂട്ടര്‍ ഉപയോഗിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്