പിലിഭിത്ത്: ഉത്തർപ്രദേശിൽ റെയിൽ പാളത്തിൽ കണ്ടത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. ലോക്കോ പൈലറ്റിന്റെ കൃത്യ സമയത്തെ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.
പിലിഭിത്തിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ഒഴിവായത്.
ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
എൻജിന് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു കമ്പി ഉണ്ടായിരുന്നത്. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്