തിരുവനന്തപുരം: ഹിയറിങ്ങിൽ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സംസ്ഥാന വിവരാവകാശ കമീഷൻ സമൻസ് അയച്ചു.
വയനാട് ജില്ലാ പട്ടികവർഗ ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്.ച്ച്.ഒ എന്നിവർക്കുമാണ് സമൻസ്.
ഇവർ ഡിസംബർ 11 ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് ഹാജരാകണം.
ഹിയറിങ്ങിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ .എ.അബ്ദുൽ ഹക്കീം അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതു രേഖാ നിയമ പ്രകാരം അഞ്ചു വർഷംവരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്