ഷാഹി ജമാ മസ്‌ജിദ്‌ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ കല്ലേറ്; ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം

NOVEMBER 24, 2024, 3:18 PM

ഡൽഹി: ഉത്തർപ്രദേശിലെ സാംബലിൽ സംഘർഷം. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജുമാമസ്ജിദിൽ സർവേ നടത്താനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്ക് തീയിട്ടു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ അഭിഭാഷക കമ്മിഷൻ സർവേ നടപടികൾ പൂർത്തിയാക്കി.

vachakam
vachakam
vachakam

മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജുമാ മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam