പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത കൺവെൻഷൻ. ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയർത്തിയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
കൊഴിഞ്ഞാമ്പാറ ലോക്കൽ സമ്മേളനം സമീപത്ത് നടക്കുമ്പോഴാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ല സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്