ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു 

NOVEMBER 24, 2024, 1:31 PM

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചതായി റിപ്പോർട്ട്. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. 

വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam