ദാരുണം; അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു 

NOVEMBER 24, 2024, 2:07 PM

അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. 

അനുജൻ ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

ജ്യേഷ്ഠനും അനുജനും തമ്മില്‍ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നവരാണ് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. രണ്ടുപേരും പ്രവാസികളായിരുന്നു. ഇരുവരുടേയും അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam