ന്യൂഡൽഹി: നിക്ഷേപകരെ കബളിപ്പിച്ചതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ യുഎസ് കോടതിയുടെ കുറ്റപത്രം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്.
കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസും മാണിക്കം ടാഗോറും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അദാനി വിഷയത്തിൽ മോദി സർക്കാരിൻ്റെ മൗനം ഇന്ത്യയുടെ അഖണ്ഡതയെയും സമ്പദ്‌വ്യവസ്ഥയെയും ആഗോള പ്രശസ്തിയെയും തകർക്കുന്നു.
അദാനിയെ കുറിച്ചും അദാനിയുമായുള്ള സൗഹൃദത്തെ കുറിച്ചും അഴിമതിയെ കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ സൗരോർജ കരാറുകൾ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയതിനും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെയാണ് ന്യൂയോർക് കോടതി കുറ്റം ചുമത്തിയത്.
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലക്ക് വാങ്ങാനായി അദാനി ഗ്രൂപ് ആന്ധ്ര, ഒഡിഷ, ജമ്മു-കശ്മീർ, തമിഴ്നാട്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഏതാണ്ട് 2098 കോടി രൂപ കൈക്കൂലി നൽകിയെന്നതാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്