ന്യൂഡൽഹി: ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പൊലീസ് വെടിവെപ്പ്.
സംഭവത്തിൽ രണ്ട് യുവാക്കൾ കൊലപ്പെട്ടു. നവേദ്, നയീം (28), മുഹമ്മദ് ബിലാൽ അൻസാരി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സർവേ നടത്താനെത്തിയ അഭിഭാഷക കമ്മീഷനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.
ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മീഷന്‍ എത്തിയത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്.
പൊലീസിന്റേയും റാപ്പിഡ് റെസ്പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു കൂടെ. എന്നാൽ സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്.
സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് നിലവിൽ പൊലീസ് ആരോപണം. എന്നാൽ, ഈ സർവേ സംഘത്തോടൊപ്പം ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്