'ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല, അധികാരത്തിനായി ലീഗ് എന്തും ചെയ്യും', മുഖ്യമന്ത്രി പിണറായി വിജയന്‍

NOVEMBER 24, 2024, 8:01 PM

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വിമര്‍ശനം. 

ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം (നായനാര്‍ ഭവന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഒറ്റപ്പാലം തിരഞ്ഞെടുപ്പിൽ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു. ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ലീഗ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായി.

vachakam
vachakam
vachakam

എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയെയും കൂടെ കൂട്ടുന്ന നിലയിലേക്ക് എത്തി. വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ ലീഗ് തയ്യാറായി. കോണ്‍ഗ്രസിന്റെ രീതി മുസ്‌ലിം ലീഗും പിന്തുടര്‍ന്നു', മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരെയല്ല, ലീഗിന്റെ നിലപാടിനെതിരെയാണ് തന്റെ വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി ആത്യന്തികമായി ഗുണം ചെയ്യില്ല. തനിക്കെതിരെയുള്ള വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ജ്വല്‍പനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam