ഷിക്കാഗോ: ഷിക്കാഗോയിലെ അപ്പസ്തോലിക സഭകളുടെ കൂട്ടായ്മയായ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവസഭകളെ പങ്കെടുപ്പിച്ചുകൊണ്ട് വർഷംതോറും നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 23ന് ഷിക്കാഗോയിലെ ഗ്ലെൻ എലെയ്നിൽ സംഘടിപ്പിച്ചു. 11 ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റിൽ ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് വിജയികളായത്.
ഫൈനലിൽ മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയെയാണ് വിജയികൾ നേരിട്ടത്. സീറോ മലബാർ ഇടവകയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ബാസ്കറ്റ്ബോൾ ടൂർണമെന്റ് ചെയർമാൻ ആയി റവ. ജയ്സൺ തോമസും, കൺവീനർ ആയി റോഡ്നി സൈമണും പ്രവർത്തിച്ചു.
മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായ എക്യുമെനിക്കൽ കൗൺസിലിന് ഇപ്പോൾ നേതൃത്വം നൽകുന്നത് റവ. സഖറിയാ തേലാപ്പിള്ളിൽ കോർ എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ. ജോ വർഗീസ് മലയിൽ (വൈസ് പ്രസിഡന്റ്), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോർജ് (ജോ. സെക്രട്ടറി), ജോക്കബ് കെ. ജോർജ് (ട്രഷറർ), വർഗീസ് പാലമലയിൽ (ജോ. ട്രഷറർ) എന്നിവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്