മിനസോട്ട: ഇന്ത്യൻ കുടുംബം കാനഡ അമേരിക്ക അതിർത്തിയിൽ തണുത്ത് വിറച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി. 2022 ജനുവരിയിലെ ദാരുണ സംഭവത്തിലാണ് മിനസോട്ട ജൂറിയുടെ തീരുമാനം. കൊടും മഞ്ഞിൽ കാനഡ അതിർത്തിയിലൂടെ അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമത്തിൽ ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിനാണ് അതീവ ദാരുണമായ അന്ത്യം സംഭവിച്ചത്.
ഹർഷ്കുമാർ രമൺലാൽ പട്ടേൽ, സ്റ്റീവ് ആന്തണി ഷാൻഡ് എന്നിവരെയാണ് സംഭവത്തിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഡാലോചന, നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവരെ അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാനഡ വരെ എത്താനടക്കമുള്ള സഹായം നൽകിയവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.
പട്ടേൽ കുടുംബം ദാരുണമായി മരിക്കുന്നതിന് മുൻപ് കുറ്റവാളികളുമായുള്ള ടെക്സ്റ്റ് മെസേജ് അടക്കമുള്ളവയും കേസിൽ തെളിവായി. വൈശാലിബെൻ പട്ടേൽ, ഭർത്താവ് ജഗ്ദീഷ് ഇവരുടെ മക്കളായ 11കാരി വിഹാംഗി, മൂന്ന് വയസുകാരനായ ധാർമിക് എന്നിവരെയാണ് 2022 ജനുവരിയിൽ കൊടും മഞ്ഞിൽ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ കാനഡയിലെ ടൊറന്റോയിലെത്തി ഇവിടെ നിന്നും കൊടും തണുപ്പിൽ കൊടും മഞ്ഞിൽ അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമമാണ് ദാരുണ സംഭവത്തിന് കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്