ചരിത്ര വിജയത്തിലൂടെ ഭരണത്തുടർച്ച നേടിയ ഹേമന്ത് സോറൻ ജാർഖണ്ഡിൽ വീണ്ടും മുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് ഗവർണർ സന്തോഷ് ഗങ്വാറിനെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച്, അടുത്ത മന്ത്രിസഭാ രൂപീകരണത്തിന് സോറൻ അനുമതി തേടി.
ഈ മാസം 28ന് ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയായി സോറൻ അധികാരമേൽക്കും. സർക്കാർ വിരുദ്ധ തരംഗം പ്രതീക്ഷിച്ച് മുസ്ലിം വിരുദ്ധതയും സോറന്റെ ഇഡി കേസുമടക്കം അവതരിപ്പിച്ച് വലിയ പ്രചാരണം ബിജെപി ജാർഖണ്ഡിൽ നടത്തി.
മാത്രമല്ല, സംസ്ഥാന തെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളുടെ പ്രത്യേക ശ്രദ്ധയുമുണ്ടായിട്ടും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് സംഭവിച്ചത്.ഗവർണർ സന്തോഷ് ഗാങ്വറെ കണ്ട് മന്ത്രിസഭാ രൂപീകരണ ആവശ്യമുന്നയിക്കാൻ ജെഎംഎം ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായി. സഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ യോഗം തെരഞ്ഞെടുത്തു. നവംബർ 26ന് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും.
ജയിൽവാസ കാലത്ത് ജാർഖണ്ഡിലെ പാർട്ടിയെ നയിച്ച ഭാര്യ കൽപന സോറനും വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. ഗാണ്ഡെയിൽ 17,142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൽപന ജയിച്ചത്. ജെഎംഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്