പള്ളി സര്‍വേയെച്ചൊല്ലി സംഘര്‍ഷം; ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

NOVEMBER 25, 2024, 5:45 AM

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ പള്ളിസര്‍വേയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സര്‍വയെ എതിര്‍ത്ത് ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. നയീം, ബിലാല്‍, നൗമന്‍ എന്നിവരാണ് മരിച്ചതെന്ന് മൊറാദാബാദ് ഡിവിഷണല്‍ കമ്മിഷണര്‍ ആഞ്ജനേയ കുമാര്‍ സിങ് പറഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് പത്ത് പേര്‍ അറസ്റ്റിലായി.

കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടത്. പൊലീസ് സൂപ്രണ്ടിന്റെ ഗണ്‍മാനും പരിക്കേറ്റു. ഷാഹി ജുമാമസ്ജിദില്‍ ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം പ്രതിഷേധവുമായി എത്തിയത്.

1529 ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലാണ് പ്രദേശിക സിവില്‍കോടതി സര്‍വേക്ക് അനുമതി നല്‍കിയത്.

ജനക്കൂട്ടത്തില്‍ ചിലര്‍ പൊലീസിനുനേരേ കല്ലെറിയുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam