ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിൽ നടന്ന ഹെയർ ഡ്രയർ സ്‌ഫോടനക്കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അയൽവാസിയെ കൊലപ്പെടുത്താൻ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയാണിതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കൊപ്പാൾ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇൽക്കൽ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് സ്ഫോടനത്തിൽ അറ്റുപോയത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് മനസിലായത്.
ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുമ്പാണ് സിദ്ദപ്പയുമായി അടുപ്പത്തിലായത്. എന്നാൽ അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയൽവാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കി. ഇതോടെ ശശികലയെ കൊലപ്പെടുത്താൻ സിദ്ദപ്പ ആസൂത്രണം നടത്തുകയായിരുന്നു. ഹെയർ ഡ്രയറിനുള്ളിൽ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തിൽ പാഴ്സൽ അയച്ചു. എന്നാൽ ശശികല സ്ഥലത്തില്ലാത്തതിനാൽ രാജേശ്വരി പാഴ്സൽ കൈപ്പറ്റി.
തുടർന്ന് ശശികലയുടെ നിർദ്ദേശ പ്രകാരം രാജേശ്വരി പാഴ്സൽ തുറന്നു. ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് സിദ്ദപ്പയാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നത്. ഒളിവിൽ പോയ സിദ്ദപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്