ന്യൂഡെല്‍ഹി: ഡെല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിയുഎസ്യു) തെരഞ്ഞെടുപ്പില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ നേടി കോണ്‍ഗ്രസ് അനുകൂല നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്യുഐ) മികച്ച തിരിച്ചുവരവ്. നിലവില്‍ ഭരണത്തിലുള്ള ആര്‍എസ്എസ് അനുകൂല അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന് (എബിവിപി) വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഐസ-എസ്എഫ്‌ഐ മുന്നണിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
എന്‍എസ്യുഐയുടെ റൗണക് ഖത്രി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. റൗണക്കിന് 20207 വോട്ടുകളും എബിവിപിയുടെ ഋഷഭ് ചൗധരിക്ക് 18868 വോട്ടുകളും ലഭിച്ചു. എന്‍എസ്യുഐയുടെ ലോകേഷ് ചൗധരി 21975 വോട്ടുകള്‍ നേടി ജോയിന്റ് സെക്രട്ടറിയായി. മറുവശത്ത്, എബിവിപിയുടെ ഭാനു പ്രതാപ് സിംഗ് 24166 വോട്ടുകള്‍ നേടി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ മിത്രവിന്ദ കരണ്‍വാള്‍ 16703 വോട്ടുകളോടെ സെക്രട്ടറി സ്ഥാനം നേടുകയും ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച് ഡെല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെത്തുടര്‍ന്ന് വോട്ടെടുപ്പ് കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. കനത്ത സുരക്ഷയില്‍ ഡെല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസിലാണ് വോട്ടെണ്ണല്‍ നടന്നത്. ക്രമസമാധാനം ഉറപ്പാക്കി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഡെല്‍ഹി പൊലീസ് ത്രിതല ബാരിക്കേഡിങ് ഏര്‍പ്പെടുത്തിയിരുന്നു. ഫലം വന്നതിന് ശേഷം ക്യാമ്പസില്‍ ആഘോഷങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങളും നടപ്പാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്