ന്യൂഡല്‍ഹി: ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സംയമനം പാലിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ് ഇന്ത്യ എല്ലായ്പ്പോഴും ആഹ്വനം ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേലിനും ലെബനനും ഇടയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും തങ്ങള്‍ എല്ലായ്പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സംഭവ വികാസങ്ങള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്