പ്ലസ്ടു കോഴക്കേസ്; കേസ് നടത്താൻ ചിലവായ കോടികൾ പിണറായി ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കെ എം ഷാജി

NOVEMBER 27, 2024, 4:16 PM

കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന പ്രതികരണവുമായി കെ എം ഷാജി. 

25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പേരില്‍ കേസ് നടത്താന്‍ കോടികളാണ് ചെലവാക്കിയത്. പ്രതികാരത്തിന് വേണ്ടിയാണ് കേസ് നടത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൈസ എടുത്തല്ല പ്രതികാരം ചെയ്യേണ്ടത്. ആ പൈസ തിരിച്ചടക്കാനുള്ള മര്യാദയാണ് പിണറായി കാണിക്കേണ്ടതെന്നാണ് കെ എം ഷാജി പറഞ്ഞത്.

അതേസമയം കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രിംകോടതിയുടെ നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam