അബുദാബി ടി10 ലീഗിൽ ശ്രീലങ്കൻ താരം ദാസുൻ ഷാനകക്ക് നാണക്കേടിന്റെ റെക്കോർഡ്. ഡൽഹി ബുൾസിനെതിരായ മത്സരത്തിൽ ബംഗ്ലാ ടൈഗേഴ്‌സിനായി പന്തെറിഞ്ഞ ഷനക ഒമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് 30 റൺസ് വഴങ്ങിയത്.
ഷാനകയുടെ ആദ്യ പന്ത് ഡൽഹി ബുൾസ് താരം നിഖിൽ ചൗധരി ബൗണ്ടറി കടത്തി. നോ ബോളായ രണ്ടാം പന്തും നിഖിൽ ചൗധരി ബൗണ്ടറി പറത്തി. വീണ്ടും നോ ബോളായ മൂന്നാം പന്തും നിഖിൽ ചൗധരി ബൗണ്ടറി കടത്തിയതോടെ എറിഞ്ഞ ഒരു പന്തിൽ തന്നെ ഷാനക 14 റൺസ് വഴങ്ങി. നിയമപരമായി രണ്ടാം പന്തും നിഖിൽ ചൗധരി ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ നിഖിൽ ചൗധരി സിക്‌സും നേടി. ഇതോടെ ആദ്യ മൂന്ന് പന്തിൽ 24 റൺസ് ഷാനക വഴങ്ങി.
അവിടെയും തീർന്നില്ല. നാലാം പന്ത് നോ ബോളായി. വീണ്ടുമെറിഞ്ഞ പന്തും നോ ബോളാവുകയും ആ പന്തും നിഖിൽ ചൗധരി ബൗണ്ടറി കടത്തുകയും ചെയ്തതോടെ നിയമപ്രകാരം എറിഞ്ഞ ആദ്യ മൂന്ന് പന്തിൽ ഷാനക വഴങ്ങിയത് 30 റൺസായി. എന്നാൽ അടുത്ത മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ഷാനക തിരിച്ചുവന്നു.
ബംഗ്ലാ ടൈഗേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ബുൾസ് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസടിച്ചപ്പോൾ 15 പന്തിൽ 50 റൺസടിച്ച ലിയാം ലിവിംഗ്സ്റ്റണിന്റെയും 14 പന്തിൽ 33 റൺസടിച്ച ദാസുൻ ഷാനകയുടെയും ബാറ്റിംഗ് മികവിൽ ബംഗ്ലാ ടൈഗേഴ്‌സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 9.4 ഓവറിൽ ലക്ഷ്യത്തിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്