ഏഴ് വ്യത്യസ്ത ടീമുകളുടെ ഭാഗമാവുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇടംകൈയൻ പേസറായ ഉനദ്ഖട്് സ്വന്തമാക്കിയത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ഉനദ്ഖടിനെ ടീമിലെത്തിച്ചത്. 2010ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം 105 മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇത് 13ാം തവണയാണ് ഉനദ്ഖട് ഐപിഎൽ കളിക്കാനൊരുങ്ങുന്നത്. തന്റെ ഐപിഎൽ കരിയറിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ഡെയർഡെവിൾസ്, റൈസിങ് പൂനെ സൂപ്പർജയന്റ്‌സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തുടങ്ങി നിരവധി ഫ്രാഞ്ചൈസികൾക്കായി ഉനദ്ഖട്് കളിച്ചിട്ടുണ്ട്.
അതേസമയം, ഐപിഎൽ താരലേലത്തിൽ കൂടുതൽ മത്സരം നടന്നത് ഫാസ്റ്റ് ബൗളർമാരെ സ്വന്തമാക്കാൻ. അർഷ്ദീപ് സിംഗാണ് ലേലത്തിൽ വിലയേറിയ ഫാസ്റ്റ് ബൗളർ. പതിനെട്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് അർഷ്ദീപിനെ നിലനിർത്തിയത്. മുംബൈ ഇന്ത്യൻസ് 12.50 കോടിക്ക് ട്രെന്റ് ബോൾട്ടിനെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 12.50 കോടിക്ക് ജോഷ് ഹെയ്‌സൽവുഡിനെയും ഡൽഹി ക്യാപിറ്റൽസ് 11.75 കോടിക്ക് മിച്ചൽ സ്റ്റാർക്കിനെയും ആർസിബി 10.75 കോടിക്ക് ഭുവനേശ്വർ കുമാറിനെയും ഡൽഹി 10.75 കോടിക്ക് ടി. നടരാജനേയും സൺറൈസേഴ്‌സ് ഹൈദരാബാദ് പത്തുകോടിക്ക് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാൻ (9.75 ലക്‌നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹർ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്‌നൗ), മുകേഷ് കുമാർ (8 കോടി ഡൽഹി).
മൂന്ന് കേരള താരങ്ങൾക്ക് മാത്രമാണ് ഐപിഎല്ലിൽ ഇടം പിടിക്കാനായത്. വിഷ്ണു വിനോദ്, സച്ചിൻ ബേബി, വിഗ്‌നേഷ് പുത്തൂർ എന്നിവരെയാണ് ടീമുകൾ സ്വന്തമാക്കിയത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്‌സ് ഹൈദരാബാദും വിഗ്‌നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്