ഐ.പി.എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. പതിമൂന്നുകാരനായ ബിഹാർ സ്വദേശിയായ വൈഭവിനെ ജിദ്ദയിൽ നടന്ന ഐ.പി.എൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി. 30 ലക്ഷമായിരുന്നു വൈഭവിന്റെ അടിസ്ഥാന വില. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ വിളിക്ക് ഒടുവിലാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തം പാളയത്തിൽ എത്തിച്ചത്.
ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി സെഞ്ചുറി നേടിയാണ് വൈഭവ് വരവറിയച്ചത്. അന്താരാഷ്ട്ര തലത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അന്ന് വൈഭവ് കുറിച്ചിരുന്നു. 13 വയസും 188 ദിവസവുമായിരുന്നു അന്ന് വൈഭവിന് പ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്