നിലവിലെ ചാമ്പ്യനും 24 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനുമായ മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണിൽ നിന്ന് പുറത്ത്. മൂന്നാം റൗണ്ടിൽ 28 സീഡായ ഓസ്‌ട്രേലിയൻ താരം അലക്‌സി പോപ്രിൻ ആണ് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. മൊന്ധ്രയാൽ ചാമ്പ്യനായ 25കാരനായ പോപ്രിന്റെ കരിയറിലെ ഏറ്റവും വലിയ ജയമാണിത്. ഇന്നലെ രണ്ടാം സീഡ് കാർലോസ് അൽകാരസും യു.എസ് ഓപ്പണിൽ നിന്ന് പുറത്ത് പോയിരുന്നു.
2017ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും ആദ്യം ജ്യോക്കോവിച് ഒരു ഗ്രാന്റ്സ്ലാമിൽ നിന്ന് പുറത്ത് പോവുന്നത്. 2006 യു.എസ് ഓപ്പണിന് ശേഷം ആദ്യമായാണ് ജ്യോക്കോവിച് യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് പോവുന്നത്. ആദ്യ 2 സെറ്റുകളിൽ മികവ് കാണിച്ച ഓസ്‌ട്രേലിയൻ താരം 6-4, 6-4 എന്ന സ്‌കോറിന് രണ്ടു സെറ്റുകളും സ്വന്തം പേരിലാക്കി.
മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രേക്ക് കണ്ടെത്തി മുന്നേറിയ ജ്യോക്കോവിച് ഇടക്ക് ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ച് ബ്രേക്ക് നേടി സെറ്റ് 6-2ന് നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ ഇരട്ട ബ്രേക്ക് കണ്ടെത്തിയ ഓസ്‌ട്രേലിയൻ താരം അനായാസം നാലാം സെറ്റ് നേടും എന്ന് കരുതിയെങ്കിലും നൊവാക് ഒരു ബ്രേക്ക് തിരിച്ച് പിടിച്ചു.
എന്നാൽ തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-4ന് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. പലപ്പോഴും സർവീസ് ബ്രേക്കുകൾ വഴങ്ങിയെങ്കിലും പൊരുതി സർവീസ് നിലനിർത്തിയ ഓസ്‌ട്രേലിയൻ താരം അർഹിച്ച ജയം തന്നെയാണ് ഇന്ന് നേടിയത്. മത്സരത്തിൽ 15 ഏസുകൾ നേടിയ ഓസ്‌ട്രേലിയൻ താരം 4 തവണ ബ്രേക്ക് വഴങ്ങിയപ്പോൾ ജ്യോക്കോവിച് 16 ഏസുകളും 5 തവണ ബ്രേക്ക് വഴങ്ങുകയും ചെയ്തു.
2004ന് ശേഷം അവസാന പതിനാറിൽ ജ്യോക്കോവിച്, ഫെഡറർ, നദാൽ എന്നിവർ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്ലാം ആയി ഈ യു.എസ് ഓപ്പൺ ഇതോടെ മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്