അറ്റാക്കിംഗ് ഗെയിം പുറത്തെടുത്താണ് ചൈനീസ് താരം ഡിംഗ് ലിറൻ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഡി.ഗുകേഷിനെ വീഴ്ത്തിയത്.ഫ്രഞ്ച് ഡിഫൻസാണ് കളിച്ചത്. ക്ലാസിക്കൽ വേരിയഷനായിരുന്നു. പത്താം നീക്കത്തിൽ വരുത്തിയ പിഴവാണ് ഗുകേഷിന് തിരച്ചടിയായത് (ജി4). അത് ആവശ്യമില്ലാത്ത നീക്കമായിരുന്നു.
അതോടെ ഗുകേഷിന്റെ കിംഗ് സൈഡിൽ പ്രശ്‌നങ്ങൾ വന്നു. ഇത് മുതലെടുത്ത് ലിറൻ ക്യൂൻസൈഡിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇരുപതാമത്തെ നീക്കത്തിൽ ലിറൻ ആധിപത്യം നേടിയെടുത്തു. 30ാമത്തെ നീക്കത്തോടെ ലിറൻ സമ്പൂർണ ആധിപത്യം നേടിയെടുത്തു.
തുടർന്ന് 42ാം നീക്കത്തിൽ ഇന്ത്യൻ താരം തോൽവി സമ്മതിച്ചു. ഗുകേഷിന്റെ വിജയം പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്കും ചെസ് പണ്ഡിതൻമാർക്കും ഞെട്ടലായി ലിറന്റെ വിജയം. അടുത്ത മത്സരത്തിൽ ഗുകേഷ് തിരിച്ചു വരുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്