ട്രാൻസ്ഫർ വിൻഡോയുടെ അവസാനദിനത്തിൽ ചെൽസി വിങർ റഹീം സ്‌റ്റെർലിങിനെ ടീമിലെത്തിച്ചു ആഴ്‌സണൽ. ഇന്ന് ആദ്യം ഇനി ആരെയും ആഴ്‌സണൽ ടീമിലെത്തിക്കില്ലെന്നായിരുന്നു സൂചന എങ്കിലും ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ അവർ സ്‌റ്റെർലിങിനായി രംഗത്ത് വരികയായിരുന്നു.
തുടർന്ന് നടന്ന പെട്ടെന്നുള്ള ചർച്ചകൾക്ക് ശേഷം താരത്തെ ലോണിൽ കൈമാറാൻ ചെൽസി സമ്മതിച്ചു. നിലവിൽ മെഡിക്കൽ കഴിഞ്ഞ സ്റ്റെർലിങ് ആഴ്‌സണൽ കരാർ ഒപ്പ് വെച്ചു എന്നാണ് സൂചന.
ഡെഡ്‌ലൈൻ കഴിഞ്ഞ ശേഷവും 2 മണിക്കൂർ ഡോക്ക്യുമെന്റ് കൈമാറാൻ സമയം ഉള്ളതിനാൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീടാവും വരിക. നിലവിലെ സൂചന അനുസരിച്ച് ഒരു തുകയും ചെൽസിക്ക് നൽകാതെയുള്ള ഈ സീസൺ തീരുന്നത് വരെയുള്ള ലോണിലാണ് സ്റ്റെർലിങിനെ ആഴ്‌സണൽ സ്വന്തമാക്കുന്നത്.
കൂടാതെ ആഴ്‌സണലിന് കളിക്കാനായി തന്റെ ശമ്പളം വളരെ അധികം കുറക്കാനും 29 കാരനായ ഇംഗ്ലീഷ് താരം സമ്മതിച്ചിട്ടുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ മൂന്നു വമ്പൻ ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ച താരത്തിന് ആഴ്‌സണൽ നാലാമത്തെ വമ്പൻ ക്ലബാണ്.
മാഞ്ചസ്റ്റർ സിറ്റിയിൽ ആർട്ടെറ്റക്ക് കീഴിൽ കളിച്ച ഘടകം പരിഗണിച്ചാണ് താരത്തെ മുന്നേറ്റത്തിൽ പകരക്കാരനെന്ന നിലയിൽ ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്