ബംഗളൂരു: ബംഗളൂരു ഇന്ദിരാനഗറിൽ മലയാളി കാമുകൻ വ്ലോഗറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. സിസിടിവി പരിശോധനയിൽ നിന്നാണ് വിശദാംശങ്ങൾ പുറത്തുവന്നത്.
മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊലയാളി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം താമസിച്ചതായി പോലീസ് കണ്ടെത്തി. ഇന്ദിരാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കൊലയാളിയെന്ന് സംശയിക്കുന്ന മലയാളി കാമുകൻ ആരവ്, മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നിൽ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇയാൾക്കായി പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കേരളത്തിലും മറ്റും ഇയാൾക്കായി പൊലീസ് സംഘം തിരച്ചിൽ നടത്തുന്നുണ്ട്.
ഞായറാഴ്ച അർധരാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച ഇരുവരും സർവീസ് അപ്പാർട്ട്‌മെൻ്റിൽ പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്