‘ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’; ഹൈക്കോടതി

NOVEMBER 27, 2024, 8:30 PM

കൊച്ചി: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. 

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ് ഷവർമ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. 

vachakam
vachakam
vachakam

കേസിലെ നഷ്ടപരിഹാര ആവശ്യം ഉടൻ തീർപ്പാക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാനത്ത് ഷവർമ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ സുരക്ഷയേറ്റിരുന്നു.

 ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam