തിരുവനന്തപുരം: മുൻ KTU വിസിയും ഗവ: എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ: സിസാ തോമസിനെ ഡിജിറ്റൽ സർവ്വകലാശാല വിസി യുടെ ചുമതലയും, കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫസർ ഡോ: കെ. ശിവപ്രസാദിനെ സാങ്കേതിക സർവ്വകലാശാല വിസി യുടെ ചുമതലയും നൽകിക്കൊണ്ട് ഗവർണർ ഉത്തരവിട്ടു.
ഡിജിറ്റൽ വിസി ആയിരുന്ന ഡോ: സജി ഗോപിനാഥ് വിരമിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഡിജിറ്റലിലും അദ്ദേഹം ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയിലും വൈസ് ചാൻസറുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
സിസാ തോമസി നെ സാങ്കേതിക സർവകലാശാല വൈസ് ചാൻസല റായി ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സർക്കാർനൽകുന്ന പാനലിൽ നിന്ന് താൽക്കാലിക വിസി യെ നിയമിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിസി നിയമനത്തിൽ ഗവൺമെൻറ് ഇടപെടാൻ പാടില്ല എന്ന് വ്യക്തമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഇന്ന് സാങ്കേതിക യൂണിവേഴ്സിറ്റിയിലും ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലും വിസി മാരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.
സർക്കാരിൻറെ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലയുടെ വിസി ആയി ചുമതല ഏറ്റെടുത്തതിന്റെ പേരിൽ സുപ്രീം കോടതി നിയമനം ശരി വച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടും കഴിഞ്ഞ ഒന്നര വർഷം മുൻപ് വിരമിച്ച ഡോ: സിസാ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായും സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്