കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവത്തിൽ നിർണായക മൊഴി പുറത്ത്. പൊള്ളലേറ്റ റിയാസാണ് തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും മൊഴി നൽകിയത്.
ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് ആണ് റിയാസ് പൊലീസിനോട് വ്യക്തമാക്കിയത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിക്കാനുള്ള കാരണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
അതേസമയം സംഭവ സമയത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശി റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്