തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കുനേരെ ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പാലക്കാട് തിരഞ്ഞെടുപ്പിന്റെ പേരിൽ വാർത്ത നൽകിയവരെ കൈകാര്യം ചെയ്യുമെന്നാണ് കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഞാൻ ഒരുകാര്യം വ്യക്തമാക്കാം. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിതേയ്ക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി മാദ്ധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരുതരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെവിടില്ല. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാദ്ധ്യമപ്രവർത്തകനെയും വെറുതെവിടില്ല. കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയിൽ കൈകാര്യം ചെയ്യും' എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്