'എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി';  കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി അമ്മുവിന്റെ മാതാപിതാക്കൾ

NOVEMBER 27, 2024, 4:10 PM

തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു സംസാരിച്ചതായി റിപ്പോർട്ട്. ഇരുവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും അമ്മുവിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. 

ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും സൗകര്യങ്ങളില്ലാത്ത പ്രൈവറ്റ് ആംബുലൻസിലാണ് മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും അമ്മുവിൻ്റെ പിതാവ് പ്രതികരിച്ചു. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സെന്റർ ഫോർ പ്രൊഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പാസ്) അന്വേഷണ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചുവെന്നും കുടുംബം പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam