നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി എംവി ഗോവിന്ദൻ 

NOVEMBER 27, 2024, 5:29 PM

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സിബിഐ അന്വേഷണത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും, സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നൽകിയ ഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.

ഹർജിയിൽ അടുത്തമാസം ഒമ്ബതിന് വിശദവാദം കേൾക്കും. സർക്കാരിനോടും സിബിഐയോടും കോടതി നിലപാട് തേടുകയും ചെയ്തു. കേസിൽ സിബിഐക്ക് നോട്ടിസ് അയയ്ക്കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹർജിക്കാരിയായ മഞ്ജുഷ കോടതിയെ അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam