പാലക്കാട്: പാലക്കാട്ടെ ബിജെപിയുടെ തോല്‍വിയില്‍ നഗരസഭയ്ക്ക് പിഴവില്ലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ.
കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഒരേ ആള്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു.
ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്ന് സി.കൃഷ്ണകുമാർ
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിയെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. നഗരസഭ ഭരണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും പ്രമീള വ്യക്തമാക്കി.
ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല.
എന്നാല്‍, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി എങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്