ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്ന് സി.കൃഷ്ണകുമാർ  

NOVEMBER 25, 2024, 1:24 PM

പാലക്കാട്: പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തിയാൽ വിജയിക്കാമായിരുന്നുവെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. അങ്ങനെ ഒരു സ്ഥാനാർഥിയെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബൂത്ത് പ്രസിഡൻറായിട്ടാണ് ഞാൻ തുടങ്ങിയത്. നാളെ എൻറെ പാർട്ടി പറയുകയാണ് കൃഷ്ണകുമാർ ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും നാളെത്തൊട്ട് ബൂത്ത് പ്രസിഡൻറാകാൻ പറഞ്ഞാൽ ഞാൻ വളരെ സന്തോഷത്തോടെ പോയി പണിയെടുക്കും. ഈ പാർട്ടിയുടെ ആശയവും ആദർശവും കണ്ട് വന്നയാളാണ് ഞാൻ അല്ലാതെ സ്ഥാനമോഹിയല്ല. 

 പാർട്ടി വോട്ടുകൾക്ക് പുറമെ ഉള്ള വോട്ടുകൾ തനിക്ക് ലഭിച്ചില്ല. ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും സി.കൃഷ്ണകുമാർ  പറഞ്ഞു.

vachakam
vachakam
vachakam

 ഒരു സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടിട്ടുള്ള ആളല്ല ഞാൻ. നിലവിലുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ള ആളാണെങ്കിൽ രാജി വയ്ക്കാൻ സ്വയം തയ്യാറായി മുന്നോട്ടുവരണം. എൻറെ പാർട്ടിയുടെ ജില്ലാ നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും സംസാരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എൻറെ ഭാഗത്ത് നിന്ന് കുറവുകൾ വന്നുവെന്ന് ഒരാളും പറഞ്ഞിട്ടില്ല. അല്ലെങ്കിൽ എൻറെ കാര്യങ്ങൾ കൊണ്ട് വോട്ട് കുറഞ്ഞിട്ടുണ്ടെന്ന് പാർട്ടിയുടെ നേതൃത്വത്തിന് ബോധ്യപ്പെട്ട് എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ രാജി വയ്ക്കും. അല്ലാതെ സ്വയം രാജിവച്ച് പോകേണ്ട ഒരു സാഹചര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam