കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്

DECEMBER 26, 2024, 12:05 AM

 ഇടുക്കി: കുറുവ സംഘം ഭീതിയിൽ നിന്ന് മുക്തമാകും മുൻപേ  സംസ്ഥാനം ഇറാനി ഗ്യാങിന്റെ ഭീതിയിൽ. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങിൽ പെട്ടവരാണ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായത്. 

 സ്വർണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് പിടിയിലായത്. 

 തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്. ബസിൽ സ്ഥലം വിടാൻ ശ്രമിച്ച ഇയാളെ ശാന്തൻപാറ പൊലീസിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു. കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

 നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്ന് പൊലീസ് അറിയിച്ചു. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാർ ജുവെൽസിലാണ് മോഷണശ്രമം നടന്നത്.

ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളെത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ സ്വർണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ കൂടെയുണ്ടായിരുന്ന മുബാറക് കടയിൽ നിന്ന് ഇറങ്ങിയോടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam