ഒക്‌ലഹോമയിൽ വെള്ളപ്പൊക്കം: എസ്‌യുവി ഒഴുക്കിൽപ്പെട്ടു,  അച്ഛൻ മരിച്ചു, എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി

DECEMBER 26, 2024, 12:27 AM

ഒക്‌ലഹോമ: ക്രിസ്മസ് രാവിൽ ഒക്‌ലഹോമയിലുണ്ടായ  വെള്ളപ്പൊക്കത്തിൽ എസ്‌യുവി ഒഴുക്കിൽപ്പെട്ട് എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി, അച്ഛൻ മരിച്ചു. ഒക്ലഹോമയിലെ ഡ്യൂറന്റിൽ നിന്നുള്ള ഹൈസ്‌കൂൾ പരിശീലകനായ വിൽ റോബിൻസനാണു മരിച്ചത്. മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസുകാരി ഒക്ലഹോമ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ  ബുധനാഴ്ചയും തുടർന്നു. ആറംഗ  കുടുംബം സഞ്ചരിച്ചിരുന്ന  എസ്‌യുവി റോഡ്‌വേ വിട്ടു, യുഎസ് 75, ടെയ്‌ലർ സ്ട്രീറ്റിന് സമീപമുള്ള ഒരു ഡ്രെയിനേജ് കുഴിയിൽ കുടുങ്ങി, ശക്തമായ ഒഴുക്കിൽ പെട്ടാണ് ദാരുണസംഭവം.

ഷെർമൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് അനുസരിച്ച്, രാവിലെ 9:30 ഓടെയാണ് വാഹനാപകടം ഉണ്ടായത്, ആറ് യാത്രക്കാരാണ്  അകത്ത് ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

കുട്ടിയെ കണ്ടെത്തുന്നതിൽ സഹായിക്കുന്നതിന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് സ്റ്റേറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾക്ക് അംഗീകാരം നൽകി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam