ദില്ലി: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ. മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളാണ് നേടിയത്. ഈ സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാർട്ടിയിൽ ശക്തമാകുകയാണ്. അതുകൊണ്ട് തന്നെ ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ് സാധ്യതയുള്ളത്.
എന്നാൽ മുഖ്യമന്ത്രി സ്ഥാനം തുടക്കത്തിൽ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഏക്നാഥ് ഷിൻഡേ. ഏക്നാഥ് ഷിൻഡെയെ പിണക്കാൻ ബിജെപി നേതൃത്വം തയ്യാറാകില്ല.
സ്ത്രീകൾക്കുള്ള പദ്ധതിയുൾപ്പെടെ നടപ്പിലാക്കിയത് ഷിൻഡെയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സംസ്ഥാനത്ത് പ്രതിച്ഛായ ഉണ്ട്. മാത്രമല്ല ഉദ്ധവ് താക്കറേയ്ക്ക് മുകളിൽ യഥാർത്ഥ ശിവസേനയായി മാറാൻ ഷിൻഡേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
അതുകൊണ്ട് തന്നെ ഷിൻഡേയെ അവഗണിക്കാൻ കഴിയില്ല. ഷിൻഡേ ഉറച്ചു നിൽക്കുകയാണെങ്കിൽ ആദ്യ രണ്ട് കൊല്ലത്തേങ്കിലും അദ്ദേഹത്ത മുഖ്യമന്ത്രിയാക്കുക എന്ന നിർദേശം ബിജെപിക്കുള്ളിൽ ഉയരുന്നുണ്ട്.
എന്നാൽ ആർഎസ്എസും ഫഡ്നാവിസിനെ അനുകൂലിക്കുന്ന നിലപാട് ബിജെപിയെ അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമതായി ഫഡ്നാവിസിന് അനുകൂലമായി വരുന്നത് ഇപ്പോൾ അജിത് പവാർ സ്വീകരിക്കുന്ന നിലപാടാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്