മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ചു

NOVEMBER 30, 2024, 8:20 AM

ഡൽഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷിനിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് മെമ്മോറാണ്ടം സമർപ്പിച്ച് കോൺഗ്രസ്. 

ക്രമക്കേട് നടന്നതിൽ തെളിവുകൾ ഹാജരാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗിലും വോട്ടെണ്ണലിലും ഗുരുതരമായ പൊരുത്തകേടുകൾ ഉന്നയിച്ചാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് മെമ്മോറാണ്ടം സമർപ്പിച്ചത്. 

vachakam
vachakam
vachakam

പ്രസക്തമായ തെളിവുകൾ ഹാജരാക്കാനും മണ്ഡലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കി, ഓരോ മണ്ഡലത്തിലും 10,000 ത്തിലധികം വോട്ടർമാരെ ഉൾപ്പെടുത്തി എന്നീ പരാതികളാണ് പ്രധാനമായി ഉന്നയിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

2024 ജൂലൈ മുതൽ നവംബർ വരെ വോട്ടർ പട്ടികയിൽ ഏകദേശം 47 ലക്ഷം വോട്ടർമാരുടെ വർധനവ് ഉണ്ടായതായും പരാതിയിൽ പറയുന്നു.. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്.

vachakam
vachakam
vachakam

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റായിരുന്നു. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റാണ് നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam