മുംബൈ: പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം അനിശ്ചിതത്വത്തിലാക്കി കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി സത്താറ ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് പോയി. ഇതോടെ വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കി.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി ഡെല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയശേഷം വെള്ളിയാഴ്ച രാവിലെയാണ് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഡല്‍ഹി മീറ്റിംഗിനെ നല്ലതെന്നും പോസിറ്റീവെന്നുമാണ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച മുംബൈയില്‍ ചേരാനിരുന്നസുപ്രധാന യോഗം ഉപേക്ഷിച്ച് അദ്ദേഹം നാട്ടിലേക്ക് പോയത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന സര്‍ക്കാരിനും മന്ത്രിസ്ഥാന വിഭജനത്തിനും ആരാണ് ചുക്കാന്‍ പിടിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സസ്പെന്‍സ് ഇതോടെ കൂടുതല്‍ വര്‍ധിച്ചു.
ശിവസേന നേതാവ് ശനിയാഴ്ച മുംബൈയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഷിന്‍ഡെ അസ്വസ്ഥനാണെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ ശിവസേന നേതാവ് ഉദയ് സാമന്ത്, മുന്‍ മുഖ്യമന്ത്രിയോട് അമിത് ഷാ മാന്യമായാണ് പെരുമാറിയതെന്ന് പറഞ്ഞു. ഷിന്‍ഡെ ഉന്നയിച്ച വിഷയങ്ങള്‍ അമിത് ഷാ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് സാമന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്