ന്യൂഡെല്‍ഹി: 2025 ഫെബ്രുവരിയിലെ ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളിലും തനിയെ മത്സരിക്കുമെന്നും ആരോടും സഖ്യമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസ്. സിറ്റി യൂണിറ്റ് മേധാവി ദേവേന്ദര്‍ യാദവ് വെള്ളിയാഴ്ച പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് ഡെല്‍ഹി ഘടകം അധ്യക്ഷന്‍ ദേവേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ഒരിക്കലും മുഖ്യമന്ത്രിയുടെ മുഖം മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും സഖ്യത്തിലാണ് മല്‍സരിച്ചത്.
'ഞങ്ങള്‍ 70 സീറ്റുകളിലും മത്സരിക്കും. ഞങ്ങള്‍ വിജയിച്ചതിന് ശേഷമാണ് ഞങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഡല്‍ഹിയിലും അതേ നടപടിക്രമം സ്വീകരിക്കും. ഒരു സഖ്യവുമില്ല,' ഡല്‍ഹി കോണ്‍ഗ്രസ് മേധാവി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും മോശം ഭരണത്തില്‍ ഡെല്‍ഹി നിവാസികള്‍ വളരെ അസന്തുഷ്ടരാണെന്ന് പാര്‍ട്ടിയുടെ ഡെല്‍ഹി ന്യായ് യാത്രയുടെ നാലാം ഘട്ടത്തിന് നേതൃത്വം നല്‍കിയ യാദവ് പറഞ്ഞു.
'മുതിര്‍ന്ന പൗരന്മാര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നില്ല, പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നില്ല, റോഡുകള്‍ തകര്‍ന്നു, മലിനീകരണം നിയന്ത്രണാതീതമായി, യുവാക്കള്‍ തൊഴില്‍രഹിതരാണ്, വിലക്കയറ്റം മൂലം സ്ത്രീകള്‍ നിരാശരാണ്. ആം ആദ്മി മൊഹല്ല ക്ലിനിക്കുകള്‍ തുറന്നത് കാണിക്കാന്‍ വേണ്ടി മാത്രമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വാര്‍ റൂം ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് പ്രിയവ്രത് സിംഗിനെ നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്