മുംബൈ: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് കാട്ടിയ അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് തോല്‍വിക്ക് കാരണമായതെന്ന് സഖ്യകക്ഷിയായ ഉദ്ധവ് വിഭാഗം ശിവസേനയിുടെ വിമര്‍ശനം. ഇത് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചെന്ന് മുതിര്‍ന്ന ശിവസേന നേതാവ് അംബാദാസ് ദാന്‍വെ കുറ്റപ്പെടുത്തി.
288 അസംബ്ലി സീറ്റുകളില്‍ 230 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി നിര്‍ണായക വിജയം ഉറപ്പിച്ചപ്പോള്‍, കോണ്‍ഗ്രസും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ശിവസേനയുടെ ഉദ്ധവ് താക്കറെ ക്യാമ്പും ചേര്‍ന്ന സഖ്യം 46 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു.
എംവിഎ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉദ്ധവ് താക്കറെയെ അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) കൂടിയായ അംബാദാസ് ദാന്‍വെ പറഞ്ഞു. ഫലത്തിന് മുമ്പ് തന്നെ അവര്‍ സ്യൂട്ടും ടൈയുമായി തയ്യാറെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കോണ്‍ഗ്രസിനെ പരിഹസിച്ചു.
'ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ഹരിയാനയിലും ജമ്മു കശ്മീരിലുമെന്നപോലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. ഇത് ഫലങ്ങളില്‍ പ്രതിഫലിച്ചു. സീറ്റ് വിഭജന ചര്‍ച്ചകളിലെ അവരുടെ അഹങ്കാര മനോഭാവം ഞങ്ങളെ വേദനിപ്പിച്ചു. ഉദ്ധവ് ജിയെ മുഖ്യമന്ത്രിയായി അവതരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ഞങ്ങളുടെ പ്രതീക്ഷകളെ ദോഷകരമായി ബാധിച്ചും,' ദാന്‍വെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്