ന്യൂഡെല്‍ഹി: പ്രധാനമന്ത്രി മോദിയുടെ ഓര്‍മ്മയെക്കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ കേന്ദ്ര സര്‍ക്കാര്‍ അപലപിച്ചു. രാഹുലിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രതികരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെപ്പോലെ പ്രധാനമന്ത്രി മോദിക്കും ഓര്‍മ്മ നഷ്ടപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് നിരക്കുന്നതല്ല രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്ന് എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
'ഇന്ത്യ യുഎസുമായി ഒരു ബഹുമുഖ ബന്ധം പങ്കിടുന്നു, ഈ പങ്കാളിത്തം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്ഥിരോത്സാഹം, ഒരുമ, പരസ്പര ബഹുമാനം, പ്രതിബദ്ധത എന്നിവയിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്തരം പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ കാണുന്നു. മാത്രമല്ല അവ യുഎസുമായുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധങ്ങള്‍ പാലിക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ല ഇത്,' ജയ്‌സ്വാള്‍ പറഞ്ഞു.
നവംബര്‍ 16ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെപ്പോലെ ഓര്‍മക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസംഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്