മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച വൈകിട്ട് കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതി സഖ്യത്തിനുള്ളിലെ തര്‍ക്കം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. മുംബൈയിലെ ഷിന്‍ഡെയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടങ്ങിയതിന് ശേഷം ഫഡ്നാവിസും ഷിന്‍ഡെയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
തിരക്കേറിയ ചര്‍ച്ചകള്‍ക്ക് ശേഷം വരാനിരിക്കുന്ന മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ഏകനാഥ് ഷിന്‍ഡെ സമ്മതിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ഡിസംബര്‍ അഞ്ചിന് മുംബൈയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യും.
ബിജെപി, ശിവസേന, എന്‍സിപി എന്നീ മൂന്ന് മഹായുതി സഖ്യകക്ഷികള്‍ക്കിടയില്‍ കാബിനറ്റ് സ്ഥാനങ്ങളും വകുപ്പുകളും വീതിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹായുതി സഖ്യത്തില്‍ എല്ലാം ശുഭമാണെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. 'മൂന്ന് നേതാക്കളും ഇരുന്ന് സംസാരിച്ചു. ആശയക്കുഴപ്പമൊന്നുമില്ല,' ഷിര്‍സത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്